Home    |   Community Message    |   Community    |   Messages    |   Community Login
 

 


അറിയാൻ അറിയിക്കാൻ ഒരു സൗജന്യ സേവനം.

Myparish.net കേരളത്തിലെ ആത്മീയ ശുശ്രൂഷകന്മാരിലൂടെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ആത്മായ കൂട്ടായ്മയിൽ രൂപപെട്ടതാണ്. ഇതൊരു കാലഘട്ടത്തിന്റെ ആവശ്യമെന്നു പലരിലൂടെ വെളിപ്പെട്ടു കിട്ടുകയും രണ്ടര വർഷക്കാലം കൊണ്ടു ഇതു പൂർത്തിയാക്കുകയുമാണുണ്ടായത്.

 

ഇടവക അംഗങ്ങൾക്ക് പോസ്റ്റുകൾ ഇടാനും, മറ്റു ഇടവക അംഗങ്ങളുടെ മൊബൈലിൽ കൂടി പോസ്റ്റുകൾ ‌ എത്തിക്കുവാനുമുള്ള സൗകര്യം. ആവശ്യമെങ്കിൽ ഇതു അടുത്തുള്ള ഇടവകകളിലെ അംഗങ്ങളിലേക്കോ, രൂപതാ തലത്തിലുള്ള എല്ലാ ഇടവകാ അംഗങ്ങളിലേക്കോ, അല്ലെങ്കിൽ കേരളത്തിലെ എല്ലാ കത്തോലിക്ക അംഗങ്ങളിലേക്കോ മൊബൈൽ അപ്പിക്കേഷനിലൂടെ എത്തിക്കുന്ന ഒരു സൗജന്യ സേവനമാണ് myparish.net

 

 

നിങ്ങളുടെ ഇടവകയിലെ മൈപരിഷ്.നെറ്റ് കമ്മ്യൂണിറ്റിയിൽ അംഗമാകാൻ - ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഇടവകയിൽ ലോഗിൻ ചെയ്യാൻ - ക്ലിക്ക് ചെയ്യുക

 

ഇടവക തലത്തിൽ myparish.net Community സേവനം
യേശുവിൽ വിശ്വസിച്ചു, വചനാധിഷ്ഠിത ജീവിതം നയിക്കുവാൻ സഹായിക്കുന്ന കാത്തോലിക്ക സഭയുടെ അംഗങ്ങൾക്കായി തയ്യാറാക്കപ്പെട്ട ഈ സമൂഹ മാധ്യമത്തിന്റെ, ഇടവക അടിസ്ഥാനത്തിലുള്ള സേവനമാണ്‌ myparish.net Community എന്നറിയപ്പെടുന്നത്.
അംഗങ്ങൾക്ക് തങ്ങളുടെ ദൈവനുഭവങ്ങൾ പങ്കുവക്കാനും സഭയിലെ മറ്റേതൊരു ഇടവകയിൽ നിന്നോ ധ്യാനകേന്ദ്രത്തിൽ നിന്നോ മറ്റു കൂട്ടായ്മകളിൽ നിന്നും അനുഭവ സാക്ഷ്യങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ എന്നിവ തികച്ചും സജന്യമായി ലഭ്യമാക്കുകയും ആണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്. ഏതൊരംഗങ്ങൾക്കും ക്രൈസ്തവ വിശ്വാസജീവിതത്തിനു സഹായകരമാകുന്ന കാര്യങ്ങൾ myparish.net Community യിൽ പങ്കുവെക്കാവുന്നതാണ്.

കൂടാതെ ഇന്റർനെറ്റ് ഉപയോഗിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കാൻ ഓരോ ഇടവകയുടെയും കമ്മ്യൂണിറ്റി മെസ്സേജ് എന്ന പേരിലുള്ള വെബ് പേജ് ഉപയോഗപ്പെടുത്തിയിരിക്കുന്നു.

 

തലശ്ശേരി രൂപതയിലെ മൈപരിഷ്.നെറ്റ്  കൂട്ടായ്മകൾ 
തലശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും മൈപരിഷ്.നെറ്റ് കൂട്ടായ്മകൾ  നിലവിൽ വന്നിരിക്കുകയാണ്. അതിനോടനുബന്ധിച്ച്‌ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. രൂപതയിലുള്ള ധ്യാനകേന്ദ്രങ്ങൾ, ഇടവകകൾ തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ എന്നിവക്കു ocat (ഓൺലൈൻ കാറ്റലോഗ് ) സേവനം തുടങ്ങിയിരിക്കുന്നു.  

 

ഓൺലൈൻ കാറ്റലോഗ് (ocat)
മൈപരിഷ്.നെറ്റ് എന്ന കത്തോലിക്ക സോഷ്യൽ മീഡിയയുടെ പ്രവർത്തന ചിലവുകൾ കണ്ടെത്തുന്നതിനായി സ്കൂളുകൾ, ആശുപത്രികൾ, മറ്റു ബിസിനസ് സംരഭങ്ങളുകൾക്കു ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് നൽകുന്നു. അത് മൊബൈലിലും കംപ്യൂട്ടറകളിലും ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റ് ആയി ഉപയോഗിക്കാവുന്നതും, മൈപരിഷ്.നെറ്റ് കമ്മ്യൂണിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നതുമാണ്.

 

സ്‌പോൺസർഷിപ് പ്രോഗ്രാം(sponsorship )
ഓരോ ഇടവകകളിലും മൈപരിഷ് കമ്മ്യൂണിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട ചിലവുകൾക്കായി മൈപരിഷ് കമ്മ്യൂണിറ്റികളെ സ്പോന്സർ ചെയ്യുവാൻ ആഗ്രഹമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ബന്ധപ്പെടാവുന്നതാണ്. എല്ലാ സ്പോന്സറിനും കമ്മ്യൂണിറ്റി പരസ്യവും ഓൺലൈൻ കാറ്റലോഗും (ocat ) ലഭിക്കുന്നതാണ്.

 

 

Contact Us
Myparish.net Catholic Social Media
Chittarikkal P.O, Kasargod Dt. Kerala

Phone : 
+91 9447723464
+91 9480181064

Email : myparishkerala@gmail.com

 



 
Home    |   Community Message    |   Community    |   Messages

Thalassery Diocese Community - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy